മനുഷ്യാവകാശ ലംഘനം : മോൻസ്
Wednesday 30 July 2025 12:28 AM IST
കുറവിലങ്ങാട് : ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് മോൻ മാളിയേക്കൽ, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് ജയ്‌സൺ ജോസഫ്, സീനിയർ ജനറൽ സെക്രട്ടറി മാഞ്ഞൂർ മോഹൻ കുമാർ, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, ജോൺസ് ജോർജ്, സനോജ് മിറ്റത്താനി തുടങ്ങിയവർ പ്രസംഗിച്ചു. കുറവിലങ്ങാട് പള്ളിക്കവലയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.