അപേക്ഷ തീയതി നീട്ടി
Wednesday 30 July 2025 12:43 AM IST
ആലപ്പുഴ: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ആലപ്പുഴ ജില്ലാ ഓഫീസിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക്, 2024-2025 അദ്ധ്യയനവർഷത്തിൽ പത്താം തരത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള ക്യാഷ് അവാർഡിന് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. ഫോൺ: 0477- 2241455.