കൗണ്‍സിലര്‍മാർക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു
തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്‌കൂളുകളില്‍ സ്‌നേഹിത കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷനുകളിൽ നിന്നോ ഉള്ള പി.ജി ഇന്‍ സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി / മാസ്റ്റർ ഓഫ് സോഷ്യല്‍ വര്‍ക്ക് വിത്ത് മെഡിക്കല്‍ ആന്‍ഡ് സൈക്കാട്രിക്ക് സോഷ്യല്‍ വര്‍ക്ക് എന്നിവയാണ് യോഗ്യത.
എ.ഫില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 11ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും എസ്.എസ്.എല്‍.സി, ആധാര്‍ എന്നിവയുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം.