ഐ.ക്യു.എസി സെമിനാർ

Wednesday 30 July 2025 12:01 AM IST

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ പൊളി​റ്റിക്കൽ സയൻസ് വിഭാഗത്തിന്റെ സഹകരണത്തോടെ തകർക്കപ്പെടുന്ന മാനവിക മൂല്യങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൾ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോ-ഓർഡിനേ​റ്റർ ഡോ. ജി. ഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. റഷ്യ - യുക്രയിൻ യുദ്ധത്തിന്റെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളി​റ്റിക്സ് വിഭാഗം അസി.പ്രൊഫസർ ഡോ. അമൽ പുല്ലാർക്കാട്ട് ക്ലാസ് നയിച്ചു. വൈസ് പ്രിൻസിപ്പൾ ഡോ.എ.നിഷ, അസി.പ്രൊഫസർമാരായ ഡോ. എൻ. സുമേഷ്, ലിനി മറിയം മാത്യു എന്നിവർ പ്രസംഗിച്ചു.