ധനസഹായം നൽകണം
Wednesday 30 July 2025 12:10 AM IST
ചങ്ങനാശേരി : കാറ്റിലും, മഴയിലും കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് കർഷക കോൺഗ്രസ് ചങ്ങനാശേരി മണ്ഡലം യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബിച്ചൻ പുത്തിൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പച്ചൻ നേര്യംപറമ്പിൽ വിഷയം അവതരിപ്പിച്ചു. ഭാരവാഹികളായ കെ.പി മാത്യു, ബേബിച്ചൻ മറ്റത്തിൽ, രാജു കരിങ്ങണാമറ്റം, തോമസ് കുട്ടംമ്പേരൂർ, ലൂയിസ് മാവേലിത്തുരുത്ത്, ജോൺസൺ കൊച്ചുതറ, തങ്കച്ചൻ തൈക്കളം, തങ്കച്ചൻ പോളക്കൽ, ബേബിച്ചൻ തടത്തിൽ, ബേബിച്ചൻ പുത്തൻപറമ്പിൽ, ജോയിച്ചൻ ഇടക്കരിയിൽ തുടങ്ങിയവർ പങ്കെടുത്തു.