ഭരണഘടന വിരുദ്ധമെന്ന്
Wednesday 30 July 2025 12:19 AM IST
കോട്ടയം : മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ ജയിലിലടച്ചത് മതേതര ഭാരതത്തിനേറ്റ കളങ്കമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഭാരതത്തിന്റെ മതേതരമൂല്യം തകർന്നടിഞ്ഞു. ഭരണഘടനാ വിരുദ്ധ നടപടിയാണിതെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എം.പി. സന്തോഷ് കുമാർ, യുജിൻ തോമസ് ,സിബി ജോൺ കൈതയിൽ , ടി.സി റോയ്, സനൽ കാണക്കാലിൽ, സാബു മാത്യു ,ബിന്ദു സന്തോഷ് കുമാർ, കെ.എൻ.നൈസാം എന്നിവർ പ്രസംഗിച്ചു.