അംഗൻവാടി വർക്കർമാരുടെ അനിശ്ചിതകാല സമരം: ഇന്ന് മന്ത്രിയുമായി ചർച്ച

Friday 20 September 2019 1:20 AM IST

തിരുവനന്തപുരം: ഐ.സി.ഡി.എസ് സൂപ്പർവൈസർ റാങ്ക് ലിസ്റ്രിൽ ഉൾപ്പെട്ട അംഗൻവാടി വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം മൂന്നാം ദിവസത്തിലേക്ക്. ഇന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി സമരക്കാർ ചർച്ച നടത്തും. സ്ഥാനക്കയറ്റത്തിനായി ഡിഗ്രി ക്വാട്ടയിലേക്ക് 2017 മാർച്ചിൽ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്രിൽ നിന്ന് 146 പേർക്ക് നിയമനം നൽകിയിരുന്നു. അവശേഷിക്കുന്ന 317 പേരെ കൂടി നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കേന്ദ്രസർക്കാർ ഉത്തരവ് അനുസരിച്ച് 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള അംഗൻവാടി വർക്കർമാരിൽ നിന്നായിരിക്കണം 50 ശതമാനം സൂപ്പർവൈസർമാരെ നിയമിക്കേണ്ടത്. ഇത് പാലിക്കപ്പെടുന്നില്ലെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.