ദേശീയപാത ഉപരോധിച്ചു
Wednesday 30 July 2025 12:25 AM IST
മുണ്ടക്കയം ഈസ്റ്റ് : പെരുവന്താനം പഞ്ചായത്തിൽ മതമ്പയിൽ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച് കൊന്നതിൽ പ്രതിഷേധിച്ച് പെരുരുവന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.എച്ച് 183 ഉപരോധിച്ചു. 35 -ാം മൈൽ ഫോറസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. പ്രതിഷേധ യോഗം ഇടുക്കി ഡി.സി.സി ജനറൽ സെക്രട്ടറി സിറിയക്ക് തോമസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജോൺ പി.തോമസ്, കെ.എൻ.രാമദാസ്, കെ.ആർ.വിജയൻ, നിജിനി ഷംസുദ്ദീൻ, ശരത്ത് ഒറ്റപ്ലാക്കൽ, ഷിയാസ് മൂത്തേടത്ത്,സണ്ണി കോട്ടക്കപുറത്ത്, ഇ.ആർ.ബൈജു, ഷീബ ബിനോയ്, സിജി എബ്രഹാം, ഗ്രേസി ജോസ്, സജി കോട്ടക്കപുറത്ത്, ഷമീർ ഒറ്റപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.