വീട് കയറി അക്രമണം : രണ്ട് പേർ അറസ്റ്റിൽ

Wednesday 30 July 2025 12:43 AM IST

കോട്ടയം : വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പെരുമ്പായിക്കാട് പരിയാരത്ത് കാലായിൽ ഷംനാസ് (42), തിരുവാർപ്പ് കുറയൻകേരിൽ ശ്രീജിത്ത് (ജിത്തു, 33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 27 ന് വൈകിട്ട് ആറോടെ തിരുവാർപ്പ് മീൻചിറ ഭാഗത്തെ വീട്ടിലാണ് സംഭവം. ഒന്നാം പ്രതിയുടെ അനുജനെതിരെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലുള്ള കേസിൽ കോടതിയിൽ മൊഴിമാറ്റി പറയണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.