വീരളം പച്ചക്കുളം ശ്രീനാഗരുകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

Wednesday 30 July 2025 2:48 AM IST

ആറ്റിങ്ങൽ: വീരളം പച്ചക്കുളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. വീരളം അക്കരവിള വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന ശ്യാം (26),കുഴിയിൽമുക്ക് കാരക്കാച്ചിവിള പ്ലാവിള പുത്തൻ വീട്ടിൽ ശങ്കരൻ (57) എന്നിവരാണ് അറസ്റ്റിലായത്.

നാഗരുകാവ് ദേവീ ക്ഷേത്രത്തിന് മുന്നിൽ വലിയ ഓട്ടുവിളക്ക് സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന ദണ്ഡും ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും, ചെമ്പ് കുടം, തൂക്കുവിളക്ക്, വെങ്കല തട്ടങ്ങൾ,പൂജാ സാധനങ്ങൾ ഉൾപ്പെടെ അരലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്.

മോഷണം നടന്ന് മണിക്കൂറുകൾക്കകം പ്രതികൾ പിടിയിലാവുകയായിരുന്നു.മോഷണ മുതലുകൾ പ്രതികൾ ആറ്റിങ്ങലിലുള്ള ആക്രിക്കടയിൽ വിറ്റിരുന്നു.

നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇരുവരെയും ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ.ജെയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു,ബിജു ഹക്ക്,എ.എസ്.ഐമാരായ ശരത് കുമാർ,ശ്യാംലാൽ,ജിഹാനിൽ ഹക്കിം,എസ്.സി.പി.ഒമാരായ ഷാജി,മഹേഷ്,സി.പി.ഒമാരായ സയ്യദ് അലി ഖാൻ,വിഷ്ണുലാൽ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.