സി.പി.എം ജില്ലാ സമ്മേളന സ്​മരണിക പുറത്തിറക്കി

Tuesday 29 July 2025 9:19 PM IST

തളിപ്പറമ്പ്​ സിപിഐ എം ജില്ലാ സമ്മേളന സ്​മരണിക സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജില്ലാ സെക്രട്ടറിയറ്റംഗം ടി.കെ.ഗോവിന്ദന്​ നൽകി പ്രകാശിപ്പിച്ചു. പാർടിയുടെ ചരിത്രവും വളർച്ചയും അടയാളപ്പെടുത്തിയ ചരിത്രരേഖയാണ്​ സ്​മരണികയെന്ന്​ എം.വി.ഗോവിന്ദൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം എം കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റിയംഗം പി.മോഹനൻ, സ്​മരണിക ചെയർമാൻ കെ.ദാമോദരൻ, കൺവീനർ ഐ.വി.നാരായണൻ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ.സന്തോഷ്​ സ്വാഗതം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി ഒന്ന്​മുതൽ മൂന്നുവരെ തളിപ്പറമ്പിൽനടന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ്​ സ്​മരണിക തയ്യാറാക്കിയത്​. സി.പി.എം ഏരിയാകമ്മിറ്റി ഓഫീസിൽ വച്ചായിരുന്നു പ്രകാശനചടങ്ങ് സംഘടിപ്പിച്ചത്.