ഫോക്‌ലോർ പഠനം സജീവമാകണം: പ്രൊഫ. ചിന്നപ്പ ഗൗഡ

Tuesday 29 July 2025 9:25 PM IST

പെരിയ: സംസ്‌കാരത്തിന്റെ സംരക്ഷകരാണ് ജനതയെന്നും സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്‌കാരിക ബന്ധം നിലനിൽക്കാൻ ഫോക്‌ലോർ പഠനം സജീവമായി തുടരേണ്ടതുണ്ടെന്നും കർണാടക ഫോക്‌ലോർ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ.ചിന്നപ്പഗൗഡ. കേരള കേന്ദ്ര സർവകലാശാല മലയാള വിഭാഗവും കേന്ദ്ര സാഹിത്യ അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച റീജ്യണൽ ഫോക്‌ലോർ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം കൺവീനർ കെ.പി. രാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.രാഘവൻ പയ്യനാട് മുഖ്യപ്രഭാഷണം നടത്തി. ഭാഷാസാഹിത്യവിഭാഗം ഡീൻ പ്രൊഫ. ജോസഫ് കോയിപ്പള്ളി മുഖ്യാതിഥിയായിരുന്നു. അക്കാഡമി പ്രോഗ്രാം കോർഡിനേറ്റർ ചന്ദ്രശേഖർരാജ് സ്വാഗതവും മലയാള വിഭാഗം അധ്യക്ഷൻ ഡോ.ആർ.ചന്ദ്രബോസ് നന്ദിയും പറഞ്ഞു.വിവിധ സെഷനുകളിൽ ഡോ.സുബ്ബാചാരി, ഡോ.സ്റ്റിപ്പൻ നെല്ലായി, ഡോ.ഗോവിന്ദരാജ, ഡോ.കെ.എം.അനിൽ, ഡോ.ഷംസാദ് ഹുസൈൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഫോക്ലാന്റ് ചെയർമാൻ ഡോ.വി.ജയരാജൻ സമാപനഭാഷണം നടത്തി.