മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് മുനിസിപ്പൽ സമ്മേളനം

Tuesday 29 July 2025 9:27 PM IST

തലശ്ശേരി :മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് തലശ്ശേരി മുൻസിപ്പൽ സമ്മേളനം 30ന് രാവിലെ 9ന് നടക്കും. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി പതാക ഉയർത്തും തുടർന്ന് തലമുറ സംഗമവും ഭാഷാസമര അനുസ്മരണവും നടക്കും.31ന് നടക്കുന്ന പഞ്ചായത്ത് മുൻസിപ്പൽ സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. തുടർന്ന് പൊതുസമ്മേളനവും, സേവന വണ്ടി സമ്മർപ്പണവും നടക്കും. ആഗസ്റ്റ് ഒന്നിന് വൈകീട്ട് നാലിന് തലേശ്ശേരി ശിഹാബ് തങ്ങൾ സൗധത്തിൽ മണിക്ക് കൗൺസിൽ മീറ്റും പുതിയ മുൻസിപ്പൽ ഭാരവാഹികളെ തിരഞ്ഞടുക്കലും നടക്കും. സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, പി.ഇസ്മായിൽ,അഷ്റഫ് എടനീർ,സി കെ.മുഹമ്മദലി, വൈറ്റ് ഗാർഡ് സംസ്ഥാന കോ ഓഡിനേറ്റർ ഫൈസൽ ബാഫഖി തങ്ങൾ, നെസീർ നെല്ലൂർ, പി.സി. നസീർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ തഫ്ളീം മാണിയാട്ട്, ജംഷീർ മഹമൂദ്, റമീസ് നരസിംഹ, അഫ്സൽ മട്ടാമ്പ്രം, കെ.വി.മജീദ് എന്നിവർ പങ്കെടുത്തു.