എൻ.ജി.ഒ യൂണിയൻ  മാർച്ചും ധർണയും

Tuesday 29 July 2025 9:30 PM IST

കാഞ്ഞങ്ങാട് :എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി മാർച്ചും ധർണ്ണയും നടത്തി. ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, നവകേരള നിർമ്മിതിയിൽ പങ്കാളികളാവുക, കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക ,എൻ.പി.എസ് ,യു.പി.എസ് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച് നടത്തിയത്. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ടൗൺ സ്‌ക്വയറിൽ സമാപിച്ചു. ധർണ്ണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.ആർ സ്മിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. വി.ജഗദീഷ്, എം.ജിതേഷ് എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണ്ണക്കും പി.വി.മഹേഷ് കുമാർ, കെ.വിനോദ് കുമാർ, ടി.വി. ഹേമലത, കെ.വി.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.