ആദ്യ കാഴ്ചയുമായി 'ആകാശം ലോ ഒക താര"
Wednesday 30 July 2025 6:37 AM IST
തെലുങ്കിൽ ഞെട്ടിക്കാൻ വീണ്ടും ദുൽഖർ
ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ആകാശം ലോ ഒക താരയുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. ഒരു ഇളം കാറ്റുപോലെ തലോടുന്ന സിനിമ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഫസ്റ്റ് ഗ്ളിംസ് വന്നത്. മഹാനടി, സീതാരാമം, ലക്കി ഭാസ്‌കർ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കിൽ തിളങ്ങുന്ന ദുൽഖർ വലിയ ആരാധവൃന്ദവും ജനപ്രീതിയും നേടിയെടുത്തിട്ടുണ്ട്. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്‌ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു .സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമ്മാണം. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ആകാശം ലോക ഒക താര ഉടൻ പ്രേക്ഷകരുടെ മുന്നിൽ എത്തും.