സാമന്ത സമ്മാനിച്ച കാറിൽ ശോഭിതയുമായി നാഗചൈതന്യ
സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ച
തെലുങ്ക് നടൻ നാഗചൈതന്യയുടെ ഒരു വീഡിയോ സോഷ്യൽമീഡിയ വീണ്ടും ചർച്ചയാവുന്നു . നടിയും ഭാര്യയുമായ ശോഭിത ധുലിപാലയ്ക്കൊപ്പം ചുവന്ന കാർ ഓടിച്ച് പോകുന്ന നാഗചൈതന്യയാണ് ചർച്ചയാകുന്നത്. നാഗചൈതന്യ ഓടിക്കുന്ന ചുവന്ന കാർ ഫെറാറിയാണെന്നും അത് സമ്മാനിച്ചത് മുൻ ഭാര്യ സാമന്തയാണെന്നും ഒരു വിഭാഗം . സാമന്ത ഇരുന്ന സീറ്റിൽ ശോഭിതയെ ഇരുത്തിയ നാഗചൈതന്യയ്ക്ക് എതിരെ നിരവധിപേർ മോശം കുറിച്ചു. പണത്തിനും കാറിനും വില കൽപ്പിക്കുന്നു, നാഗചൈതന്യ സമ്മാനം നൽകിയ വ്യക്തിയെ വിലമതിച്ചില്ല എന്നിങ്ങനെയാണ് കമന്റുകൾ . എന്നാൽ നാഗചൈതന്യ ശോഭിതയുമായി യാത്ര ചെയ്തത് നടൻ സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയ കാറിലാണെന്ന് വ്യക്തമാക്കി മറ്റ് ചിലർ രംഗത്ത് എത്തി. സാമന്തയ്ക്കൊപ്പം നാഗചൈതന്യ നിൽക്കുന്ന ഫോട്ടോയിലെ കാർ ഫെറാറിയാണ്. എന്നാൽ അതേ കാറിൽ അല്ല നടൻ ശോഭിതയുമായി യാത്ര ചെയ്തതെന്നും നാഗചൈതന്യ ഓടിച്ചത് നിസ്സാൻ ജിടിആർ ആണെന്നും ഒരു കൂട്ടർ . തെലുങ്ക് സിനിമയിലെ സമ്പന്നമായ താരകുടുംബമാണ് അക്കിനേനി. അതിനാൽ കോടികളാണ് നാഗചൈതന്യയുടെ ആസ്തി. ആഡംബര കാറുകളും ബൈക്കുകളും റേസിങിനോടുമെല്ലാം കമ്പമുള്ളയാളാണ് നാഗചൈതന്യ. തന്റെ മുൻ പങ്കാളിക്ക് വിലയേറിയ സമ്മാനങ്ങൾ വാങ്ങി നൽകി പണം പാഴാക്കിയതിൽ ഖേദിക്കുന്നുവെന്ന് സാമന്ത തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.