പാഴ്സൽലോറി തടഞ്ഞ് കൊള്ള: പ്രതിയെ ഹരിപ്പാട് എത്തിച്ചു
Wednesday 30 July 2025 1:47 AM IST
ഹരിപ്പാട്: കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുംബെയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ തമിഴ്നാട് സ്വദേശി ഭരത് രാജ് പഴനിയെ അന്വേഷണസംഘം ട്രെയിൻ മാർഗ്ഗം ഹരിപ്പാട് എത്തിച്ചു. കരീലകുളങ്ങര എസ്.ഐ ബജിത് ലാൽ, സി.പി.ഒമാരായ ഷാനവാസ്, നിഷാദ്, അഖിൽ മുരളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ എത്തിച്ചത്.