ഫൊറോന സമിതി പ്രതിഷേധിച്ചു

Wednesday 30 July 2025 1:07 AM IST

ആലപ്പുഴ : ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ജയിലിലടച്ച ക്രൈസ്തവ സന്യാസിനികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ആലപ്പുഴ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഇരുമ്പുപാലം പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ റാലിയും ധർണയും നടത്തി. ഫാ. മാത്യു നടമുഖത്ത് ഉദ്ഘാടനം ചെയ്തു. ഫെറോന പ്രസിഡന്റ് ദേവസ്യാ പുളിക്കാശേരി അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് ഇരുമ്പ്കുത്തി, ഷാജി പോൾ, ജോഷി, സെബാസ്റ്റ്യൻ വർഗീസ്, ജെസി ആന്റണി, ടോമിച്ചൻ മേത്തശേരി, ടോമി കടവിൽ, സി. മാർഗരറ്റ്, സി. ഡാലിയ, യൂണിറ്റ് പ്രസിഡന്റുമാരായ ബിനു സ്കറിയ, അനിൽ മാത്യു, ടോമി കല്ലറയ്ക്കൽ, ബേബി പാറക്കാടൻ, റോയി വേലിക്കെട്ടിൽ, സിബി ഫിലിപ്പ് എന്നിവർ സംസാരിച്ചു.