20.67 കോടി രൂപ ധനസഹായം നൽകി

Wednesday 30 July 2025 12:10 AM IST

തൃശൂർ: ജില്ലയിൽ 2024 ലെ പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങൾക്ക് 20.67 രൂപയുടെ ധനസഹായം വിതരണം ചെയ്തു. ദുരന്ത പ്രതികരണ നിധിയിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുമാണ് തുക വിതരണം ചെയ്തത്. ജില്ലയിൽ മഴക്കെടുതിയിൽ വീടുകൾ തകർന്ന 1907 കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 9,05,54,500 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 5,68,35,500 രൂപയും ഉൾപ്പെടെ 14,73,90,000 രൂപയുമാണ് വിതരണം ചെയ്തത്. വെള്ളംകയറിയ വീടുകളിലെ 11,865 കുടുംബങ്ങൾക്ക് സഹായധനമായി 5,93,25,000 രൂപയും നൽകി. 2024 ൽ മണ്ണിടിച്ചിൽ സംഭവിച്ച അകമല മാരാത്തുകുന്ന് രണ്ടു കുടുംബങ്ങൾക്ക് മാറിത്താമസിക്കുന്നതിനായി സ്ഥലം വാങ്ങി വീടുവെക്കുന്നതിനുള്ള ധനസഹായം അനുവദിച്ചതായി കളക്ടർ അറിയിച്ചു.