പ്രൊഫഷണൽ അക്കൗണ്ടിംഗ് ഡിപ്ലോമ കോഴ്‌സ്
Wednesday 30 July 2025 1:12 AM IST
ആലപ്പുഴ: അസാപ്പ് കേരളയും ലിങ്ക് അക്കാദമിയും ചേർന്ന് കൊമേഴ്‌സ് വിഷയത്തിൽ പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്കായി പ്രൊഫഷണൽ അക്കൗണ്ടിംഗ് ഡിപ്ലോമ കോഴ്സ് നടത്തും. ഒമ്പത് മാസം ദൈർഘ്യമുള്ള കോഴ്‌സ് അവധി ദിനങ്ങളിൽ അസാപ്പിന്റെ തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറായ ക്വിക്ക് ബുക്ക്, പീച്ച് ട്രീ, ടാലി പ്രൈം, അഡ്വാൻസ്ഡ് എക്സൽ, സാപ്പ് ഫിക്കോ തുടങ്ങിയവയ്‌ക്കൊപ്പം കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും പരിശീലനം നൽകും. ഫോൺ : 9495999688, 9496085912. വെബ്‌സൈറ്റ് www.asapkerala.gov.