സ്ഥാനാരോഹണവും ഉദ്ഘാടനവും

Wednesday 30 July 2025 12:13 AM IST
ശക്തൻ തമ്പുരാൻ ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും മുൻ ഡിസ്ട്രിക്ട് ഗവർണറും മുൻ മൾട്ടിപിൾ കൗൺസിൽ ചെയർമാനുമായ ടോണി ഏനോക്കാരൻ നിർവഹിക്കുന്നു

തൃശൂർ: ശക്തൻ തമ്പുരാൻ ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും മുൻ ഡിസ്ട്രിക്ട് ഗവർണറും മുൻ മൾട്ടിപിൾ കൗൺസിൽ ചെയർമാനുമായ ടോണി ഏനോക്കാരൻ നിർവഹിച്ചു. പ്രസിഡന്റ് മോഹനൻ നടോടി അദ്ധ്യക്ഷനായി. സഞ്ജു കാട്ടുങ്ങൽ, കെ.കെ. സജീവ്കുമാർ, ഇസഡ്.സി ഗോപൻ, പി.ബി.സുബ്രഹ്മണ്യൻ, കെ.ജി.രഞ്ചു,രഘു പണിക്കർ,കെ.പി. അനിൽകുമാർ, റീജ, ബിജു പൊറത്തൂർ എന്നിവർ പ്രസംഗിച്ചു. സ്‌പൈസസ് ബോർഡ് ചെയർ പേഴ്‌സണും ക്ലബ് അംഗവുമായ അഡ്വ.സംഗീത വിശ്വനാഥൻ, സുരേഷ് കരുൺ, മികച്ച വിജയം നേടിയ നിരഞ്ജന രഞ്ചു എന്നിവരെ ആദരിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് റെയിൻ കോട്ട്, വിദ്യാർത്ഥികൾക്ക് പഠനോപകരണം എന്നിവ നൽകി. കുടുംബ സംഗമവും കലാപരിപടികളും ചർച്ചാ ക്ലാസും നടന്നു.