ജനസമ്പർക്ക പരിപാടി ഉദ്ഘാടനം  

Wednesday 30 July 2025 1:12 AM IST

ആലപ്പുഴ: കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ഭവന സന്ദർശന, ജനസമ്പർക്ക പരിപാടിയുടെയും ഫണ്ട് പിരിവിന്റെയും ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് റമദാ ഹോട്ടലിൽ സംസ്ഥാന എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം അദ്ധ്യക്ഷനാകും. സംസ്ഥാന കോഡിനേറ്റർ അപ്പു ജോൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് ചെയർമാൻമാരായ റെജി ചെറിയാൻ, രാജൻ കണ്ണാട്ട്, തോമസ്.എം.മാത്തുണ്ണി തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സിറിയക് കാവിൽ അറിയിച്ചു.