ഫർണീച്ചറും ഫാനും കൈമാറി
Wednesday 30 July 2025 1:12 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പുനഃക്രമീകരിക്കുന്ന പാലിയേറ്റീവ് കെയർ ഒ.പി യിലേക്ക് സുമനസ്സുകളുടെ സഹായത്തോടെയാണ് ആലപ്പുഴ ജില്ലാ ഇനിഷിയേറ്റിവ് ഇൻ പാലിയേറ്റീവ് പ്രവർത്തകർ സമാഹരിച്ച ഫർണിച്ചർ, ഫാൻ എന്നിവ കൈമാറി. പാലിയേറ്റീവ് കെയറിന്റെ തുടക്കകാരൻ ഡോ.എം.ആർ. രാജഗോപാൽ ആണ് ഇന്ന് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. പാലിയേറ്റീവ് ഇൻ ചാർജ് അനസ്തേഷ്യ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. എൻ. വീണയ്ക്കാണ് ഫർണിച്ചറുകളും ഫാനും കൈമാറിയത് .ഡോ.ആർ. പ്രഭാഷ് ,എം.ഷെഫീക്ക് ,പി.എ.കുഞ്ഞുമോൻ, യു .എം.കബീർ, ലാലിച്ചൻ ജോസഫ്, നിധിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.