പെൻഷൻകാരുടെ ധർണ്ണ

Wednesday 30 July 2025 12:00 AM IST

തൃശൂർ: കേരള വാട്ടർ അതോറിറ്റി പെൻഷൻകാരുടെ കൂട്ടായ്മ ചെമ്പൂക്കാവിലെ വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസിനു മുമ്പിൽ ഇന്ന് രാവിലെ 10.30 ന് മാർച്ചും ധർണയും നടത്തും. 2019 മുതലുള്ള 61 മാസത്തെ പെൻഷൻ വർദ്ധനവിലെ കുടിശിക അനുവദിക്കുക, പന്ത്രണ്ടാം ശമ്പള /പെൻഷൻ കമ്മീഷനെ ഉടൻ നിയമിക്കുക, വാട്ടർ അതോറിറ്റിയിലെ പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് അസോസിയേഷൻ, കേരള വാട്ടർ അതോറിറ്റി റിട്ട.എൻജിനീയേഴ്‌സ് അസോസിയേഷൻ, കേരള വാട്ടർ അതോറിറ്റി പെൻപെൻഷനേഴ്‌സ് ഓർഗൈസേഷൻ, കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് കോൺഗ്രസ് തുടങ്ങി എല്ലാ പെൻഷൻ സംഘടനകളും ചേർന്നാണ് സമരം നടത്തുന്നതെന്ന് കൺവീനർ സി.വി. ഇട്ടൂപ്പ് അറിയിച്ചു.