രക്തദാന ക്യാമ്പ് നടത്തി.
Wednesday 30 July 2025 1:13 AM IST
അമ്പലപ്പുഴ: കേരള സംസ്ഥാന സന്നദ്ധ രക്തദാനസമിതിയുടേയും അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടേയും പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ് എൻ.എസ്.എസ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ സന്നദ്ധ രക്തദാനക്യാമ്പ് നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. റൂബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സന്നദ്ധ രക്തദാന സമിതിപ്രസിഡന്റ് എം .മുഹമ്മദ് കോയ അദ്ധ്യക്ഷനായി . ഡോ.രുക്മിണി ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഷൈമ ,ജെ. ശേഖർ ,ബ്ലഡ് ബാങ്ക് ടെക്നീഷ്യൻമാരായ അനീസ ,ശ്രീജ ,ജാസ്മിൻ ,മൗഷമി ,ദനേഷ് ,എൻ.എസ്.എസ് വോളണ്ടിയർമാരായ സെബിൻ ബിജു,മിധുൻ ബൈജു,ദേവി കൃഷ്ണ ,ആഷിമ,ഹലീമ,അസായിൽ എന്നിവ൪ സംസാരിച്ചു.