നന്മ കരിച്ചാറ വാർഷികം.
Wednesday 30 July 2025 1:17 AM IST
കണിയാപുരം: നന്മ കരിച്ചാറയുടെ 6-ാം വാർഷികം പള്ളിപ്പുറം കാരമൂട് ഓക്‌സിജൻ പാർക്കിൽ റിട്ട.ജഡ്‌ജി എസ്.എച്ച്.പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്‌തു. നന്മ കരിച്ചാറ ജനറൽ കൺവീനർ എ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാട്ടർ അതോറിട്ടി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ബിനു ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്ക് സിറാജുദ്ദീൻ മണപ്പുറം,അബ്ദ കരിച്ചാറ,ഹാമിദ് കുഴിയിൽ,സുനിൽ അപ്‌സര എന്നിവർ മെമെന്റോയും ക്യാഷ് പ്രൈസുകളും നൽകി. നന്മ കരിച്ചാറ വൈസ് പ്രസിഡന്റ് കെ.എച്ച്.എം മുനീർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കരിച്ചാറ നാദർഷ നന്ദിയും പറഞ്ഞു.