നാടാർ സംയുക്ത സമിതി.
Wednesday 30 July 2025 1:19 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകിയിട്ടും സർക്കാർ നടപടികൾ വൈകുന്നതിനെതിരെ നാടാർ സംയുക്തസമിതി ഭാരവാഹി സമ്മേളനം ചേർന്നു. കെ.എൻ.എം.എസ് സംസ്ഥാനപ്രസിഡന്റും സംയുക്ത സമിതി അദ്ധ്യക്ഷനുമായ ഡോ.ജെ.ലോറൻസ് ഉദ്ഘാടനം ചെയ്‌തു. വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖർ,എൻ.എസ്.എഫ് ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ,അഡ്വ.പൂഴിക്കുന്ന് സുദേവൻ,രാജൻ ബാബു,കരിച്ചൽ ജയകുമാർ,സി ജോൺസൻ,സൂരജ് കെ.പി,വിജോദ് കുമാർ.ആർ,സുദർശൻ,അരുൺ തുടങ്ങിയവർ പങ്കെടുത്തു.