വി.എസ് അനുസ്മരണം.

Wednesday 30 July 2025 1:20 AM IST

തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംഘടിപ്പിച്ച വി.എസ് അനുസ്മരണം മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഫ്.ഡബ്ലിയു.ജെ.കെ സംസ്ഥാന പ്രസിഡന്റ് എ.പി.ജിനൻ അദ്ധ്യക്ഷത വഹിച്ചു.ജെ.ആർ.പത്മകുമാർ,അഡ്വ.പാച്ചല്ലൂർ നുജുമുദ്ദീൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ശ്രീലക്ഷ്മി ശരൺ, ഷീബാ സൂര്യ,സരിജ സ്റ്റീഫൻസൺ, സുമേഷ് കൃഷ്ണൻ, എം.എസ്.പ്രേംകുമാർ, ഡേ.രജി വാമദേവൻ, കൊ​റ്റാമം ചന്ദ്രകുമാർ,സുനിൽദത്ത് സുകുമാരൻ, അനിൽ രാഘവൻ, അഫ്സൽ ബാലരാമപുരം, കിഷോർ, സജ്ജാദ് സഹീർ,സജീവ് ഗോപാലൻ,തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ എ.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.