പാലോട് രവി പറഞ്ഞത് നഗ്നസത്യം:ശിവസേന

Wednesday 30 July 2025 1:21 AM IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരം എൻ.ഡി.എ മുന്നണിയും എൽ.ഡി.എഫും തമ്മിലാണെന്ന് പാലോട് രവി പറഞ്ഞത് നഗ്ന സത്യമാണെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ പറഞ്ഞു. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭ ഉൾപ്പെടെ ഭരണം പിടിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി എ മുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കും.എൻ ഡി എയുടെ മുന്നേറ്റത്തിൽ കോൺഗ്രസ് നിഷ്പ്രഭമാകും . വർക്കലയിൽ നടന്ന ശിവസേന വർക്കല മണ്ഡലം കൺവെൻഷൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ഓർഗനൈസർ വിജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.വർക്കല മണ്ഡലം പ്രസിഡന്റായി അജിത് സിംഗിനേയും സെക്രട്ടറിയായി ദിലീപ് ലാലിനേയും യോഗം തിരഞ്ഞെടുത്തു.