മലയാണ്മ വാർഷികം
Wednesday 30 July 2025 1:22 AM IST
തിരുവനന്തപുരം:മലയാണ്മ സാഹിത്യ സാംസ്കാരിക സംഘടനാവാർഷികം മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു.സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ,എം.ജി. ശശിഭൂഷൻ, ജസ്റ്റിസ് ഹരിഹരൻ നായർ,രാധാലക്ഷ്മി പത്മരാജൻ,എ.പി.അയ്യപ്പൻ,മലയാണ്മ ചെയർമാൻ വിജി തമ്പി എന്നിവർ പങ്കെടുത്തു.ജോൺപോളിന്റെ സ്മരണാർത്ഥം മലയാണ്മ സംഘടിപ്പിച്ച കഥാ മത്സരത്തിൽ രാജു മാധവൻ,ബിയാർ പ്രസാദ് കവിതാ മത്സരത്തിൽ കല്ലറ അജയൻ എന്നിവർക്ക് പുരസ്കാരം നൽകി.കോർഡിനേറ്റർ രാജാജി രാജഗോപാൽ സ്വാഗതവും അനിൽ റഹിമ നന്ദിയും പറഞ്ഞു.