ലഹരിവിരുദ്ധ ബോധവത്കരണം.
Wednesday 30 July 2025 1:24 AM IST
തിരുവനന്തപുരം: അക്ഷരശ്രീ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ തുല്യതാ പഠിതാക്കൾക്കും വെട്ടുകാട് സെന്റ് മേരീസ്ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.നഗരസഭ വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നാസർ ഉദ്ഘാടനം ചെയ്ത.ശഖുമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രഡി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഡയറക്ടർ എ.ജി ഒലീന മുഖ്യപ്രഭാഷണം നടത്തി.എക്‌സെസ് പ്രിവന്റീവ് ഓഫീസർ അജിത്.ആർ ബോധവത്കരണ ക്ലാസെടുത്തു.അക്ഷരശ്രീ പ്രോജക്ട് കോ ഓർഡിനേറ്റർ വൈ.സജീന,സ്‌കൂൾ പ്രിൻസിപ്പൽ മേരി ക്രിസ്റ്റിൽഡ തുടങ്ങിയവർ സംസാരിച്ചു.