പച്ചക്കറി വില കുതിക്കുന്നു

Wednesday 30 July 2025 1:55 AM IST

വെഞ്ഞാറമൂട്: ഓണമടുത്തതോടെ പച്ചക്കറി വില കുതിക്കുന്നു.ബീൻസ്,പച്ചമുളക്,തക്കാളി,വെണ്ടയ്ക്ക,അമരയ്ക്ക,കാരറ്റ്,ഇഞ്ചി,പാവക്ക തുടങ്ങിയവയ്ക്കൊക്കെ വില ഇരട്ടിയായി.സവാളയ്ക്കും മുരിങ്ങക്കായ്ക്കുമാണ് കൂട്ടത്തിൽ അല്പം വിലക്കുറവുള്ളത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വരവും കുറഞ്ഞതോടെ പച്ചക്കറിയാവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയാണ്. എത്തുന്ന പച്ചക്കറികളിൽ പകുതിയും മഴവെള്ളം വീണ് അഴുകി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരുമാസം മുൻപ് കിലോയ്ക്ക് 25 രൂപയായിരുന്ന അമരയ്ക്കക്ക് ഇപ്പോൾ 40 രൂപയായി.50 രൂപയായിരുന്ന മുളകിന് 70 ആയി.വെള്ളരിക്ക എത്തുന്നില്ല.വില ഉയർന്നതോടെ കിറ്റിലും സാധനങ്ങളുടെ എണ്ണം കുറഞ്ഞു.

മഴ ചതിച്ചതാണ് വിലക്കുതിപ്പിന് കാരണമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്.