പാർലമെന്റിൽ അമിത് ഷാ: വധിച്ചത് പഹൽഗാം ഭീകരരെ

Wednesday 30 July 2025 12:58 AM IST

ന്യൂഡൽഹി : സംയുക്ത സേന 'ഓപ്പറേഷൻ മഹാദേവിൽ" വധിച്ച മൂന്നുപേരും പഹൽഗാം ഭീകരരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചു. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഹൽഗാമിൽ കൊടുംക്രൂരത കാട്ടിയ ലഷ്കറെ ത്വയ്ബ ഭീകരരായ ഫൈസൽ ജാട്ട് (സുലൈമാൻ), സിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരെയാണ് കരസേന, സി.ആർ.പി.എഫ്, ജമ്മു കാശ്‌മീർ പൊലീസ് സംയുക്ത ഓപ്പറേഷനിൽ തിങ്കളാഴ്ച വധിച്ചത്. മൂവരും 'എ" കാറ്റഗറി ഭീകരരാണ്. പാക് പൗരന്മാരും.

ദച്ചിഗാമിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് മേയ് 22നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിക്കുന്നത്. അന്ന് മുതൽ ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചിരുന്നു. ഭീകരാക്രമണം നടത്തിയവർ ആരാണെന്നും പിടികൂടാത്തത് എന്തെന്നും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം നേരത്തെ ചോദിച്ചിരുന്നു. മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പാകിസ്ഥാന് ക്ലീൻചിറ്റ് നൽകുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കാശ്‌മീരിലിപ്പോൾ പ്രാദേശിക ഭീകരരല്ല, പാകിസ്ഥാനിൽ നിന്ന് പറഞ്ഞുവിടുന്ന ഭീകരർ മാത്രമാണുള്ളതെന്നും പറഞ്ഞു.

#പ്രത്യേക വിമാനത്തിൽ

തോക്കുകൾ ചണ്ഡിഗറിൽ

കൊല്ലപ്പെട്ട ഭീകരരുടെ പക്കലുണ്ടായിരുന്ന യു.എസ് നിർമ്മിത എം- 9 റൈഫിൾ, രണ്ട് എ.കെ റൈഫിളുകൾ എന്നിവ പഹൽഗാമിൽ ഉപയോഗിച്ച തോക്കുകളാണോയെന്ന് സ്ഥിരീകരിക്കാൻ പ്രത്യേക വിമാനത്തിൽ ചണ്ഡിഗറിലെ സെൻട്രൽ ഫൊറൻസിക് ലാബിലെത്തിച്ചെന്ന് അമിത് ഷാ പറഞ്ഞു. ടെസ്റ്ര് ഫയറിംഗ് നടത്തി വെടിയുണ്ടകളുടെ അവശിഷ്‌ടം ശേഖരിച്ചു. പഹൽഗാമിൽ കണ്ടെത്തിയ വെടിയുണ്ടകളുടെ അവശിഷ്‌ടങ്ങളുമായി ഒത്തുനോക്കി. പുലർച്ചെ 04.46ന് ആറ് ഫൊറൻസിക് വിദഗ്ദ്ധർ വീഡിയോ കോൾ മുഖേന ബാലിസ്റ്റിക് മാച്ചിംഗ് നടത്തി അതേ തോക്കുകളാണെന്ന് സ്ഥിരീകരിച്ചു. ബാലിസ്റ്റിക് റിപ്പോർട്ട് തന്റെ പക്കലുണ്ടെന്നും അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. ഭക്ഷണവും പാർപ്പിടവും ഏർപ്പാടാക്കിയവർ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞു. രണ്ട് ഭീകരരുടെ പാക് വോട്ടർ ഐ.ഡി നമ്പർ പക്കലുണ്ട്. ഭീകരരിൽ നിന്ന് കണ്ടെടുത്ത ചോക്ലേറ്റുകൾ പാകിസ്ഥാനിലുണ്ടാക്കിയതാണ്. തുടങ്ങിയ തെളിവുകളും അമിത് ഷാ നിരത്തി.

ഒ​രു​ ​ലോ​ക​ ​നേ​താ​വും ഇ​ട​പെ​ട്ടി​ല്ലെ​ന്ന്മോ​ദി

പ്ര​സൂ​ൻ​ ​എ​സ്.​ക​ണ്ട​ത്ത്

ന്യൂ​ഡ​ൽ​ഹി​:​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​ ​വെ​ടി​നി​റു​ത്ത​ലി​ന് ​വ​ഴി​യൊ​രു​ക്കി​യെ​ന്ന​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​അ​വ​കാ​ശ​വാ​ദം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ത​ള്ളി.​ ​ഇ​ന്ത്യ​യു​ടെ​ ​സൈ​നി​ക​ ​നീ​ക്കം​ ​ത​ട​യാ​ൻ​ ​ഒ​രു​ ​ലോ​ക​ ​നേ​താ​വും​ ​ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് ​ലോ​ക്‌​സ​ഭ​യി​ൽ​ ​'​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​"​ ​ച​ർ​ച്ച​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ട്രം​പി​ന്റെ​ ​വാ​ദം​ ​ത​ള്ളാ​ൻ​ ​ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.

മേ​യ് 9​ ​ന് ​യു.​എ​സ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജെ​ഡി​ ​വാ​ൻ​സ് ​വി​ളി​ച്ച് ​പാ​കി​സ്ഥാ​ൻ​ ​വ​ലി​യ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്താ​ൻ​ ​പോ​കു​ന്ന​താ​യി​ ​പ​റ​ഞ്ഞു.​ ​ആ​ക്ര​മി​ച്ചാ​ൽ​ ​പാ​കി​സ്ഥാ​ന് ​വ​ലി​യ​ ​വി​ല​ ​ന​ൽ​കേ​ണ്ടി​ ​വ​രു​മെ​ന്നും​ ​വെ​ടി​യു​ണ്ട​യ്‌​ക്ക് ​അ​തേ​ ​നാ​ണ​യ​ത്തി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കു​മെ​ന്നും​ ​വാ​ൻ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സം​ ​പാ​ക് ​സൈ​ന്യ​ത്തി​ന് ​ക​ന​ത്ത​ ​പ്ര​ഹ​രം​ ​ന​ൽ​കി.​ ​ഇ​ന്ത്യ​യു​ടെ​ ​പ്ര​ഹ​രം​ ​വീ​ര്യം​ ​കൂ​ടി​യ​താ​ണെ​ന്ന് ​അ​വ​ർ​ക്ക് ​മ​ന​സി​ലാ​യി.​ ​കൂ​ടു​ത​ൽ​ ​പ്ര​ഹ​രി​ക്ക​രു​തെ​ന്നും​ ​വെ​ടി​നി​റു​ത്ത​ണ​മെ​ന്നും​ ​പാ​ക് ​മി​ലി​ട്ട​റി​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഡ​യ​റ​ക്‌​ട​ർ​ ​ജ​ന​റ​ൽ​ ​അ​പേ​ക്ഷി​ച്ചു.

പ​ഹ​ൽ​ഗാം​ ​ആ​ക്ര​മ​ണ​ത്തി​ന് ​മ​റു​പ​ടി​യാ​യു​ള്ള​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​ 22​ ​മി​നി​ട്ടി​ൽ​ ​പാ​ക് ​ഭീ​ക​ര​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ന​ശി​പ്പി​ച്ച് 100​%​ ​ല​ക്ഷ്യം​ ​നേ​ടി.​ ​പാ​ക് ​വ്യോ​മ​താ​വ​ള​ങ്ങ​ൾ​ ​ഇ​പ്പോ​ഴും​ ​ഐ.​സി.​യു​വി​ലാ​ണ്.​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​ ​തു​ട​രു​ക​യാ​ണ്.