സ്‌കൂൾ ഗേറ്റ് ചാടിക്കടന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; കൊല്ലത്ത് ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Wednesday 30 July 2025 11:53 AM IST

കൊല്ലം: സ്‌കൂൾ വളപ്പിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ. പുനലൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ ഇളമ്പൽ ശ്രീകൃഷ്‌ണവിലാസത്തിൽ ശിവപ്രസാദിനെയാണ് (39) പുനലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിക്കാനുള്ള ഇടവേളയിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് പ്രതി സ്‌കൂളിന്റെ ഇരുമ്പ് ഗേറ്റ് ചാടിക്കടന്ന് നഗ്നതാ പ്രദർശനം നടത്തിയതെന്ന് എസ്‌എച്ച്‌ഒ ടി രാജേഷ്‌കുമാർ പറഞ്ഞു. അദ്ധ്യാപകർ ഉടൻ തന്നെ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറി.

തുടർന്ന് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്‌ത് പ്രതിയെ പിടികൂടുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ശിവപ്രസാദെന്ന് എസ്‌എച്ച്‌ഒ പറഞ്ഞു.