ദുരിതവും  സാമ്പത്തിക  ബുദ്ധിമുട്ടും  വിടാതെ പിന്തുടരും; വീടിന്റെ മുൻവശത്ത് ഈ മരങ്ങൾ നടാൻ പാടില്ല

Wednesday 30 July 2025 11:57 AM IST

മിക്ക വീടുകളുടെയും മുന്നിൽ ഭംഗി വർദ്ധിപ്പിക്കാനും തണുപ്പ് ലഭിക്കാനും വേണ്ടി മരങ്ങൾ നട്ടുവളർത്താറുണ്ട്. എന്നാൽ ഇത്തരത്തിൽ വീടിന് ചുറ്റും മരങ്ങൾ വയ്ക്കുമ്പോൾ വാസ്തു നോക്കണമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഇല്ലെങ്കിൽ അത് വലിയ ദോഷം ചെയ്യും. വാസ്തുപ്രകാരം ചില മരങ്ങളുംചെടികളും വീടിന്റെ മുൻവശത്ത് നട്ടാൽ ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാവും. അവ ഏന്തൊക്കെയാണെന്ന് നോക്കാം. ആര്യവേപ്പ്, കെെതച്ചക്ക, തേക്ക്, ഇലന്തക്ക മരം എന്നിവയാണ് അത്. ഇവ വീടിന്റെ മുന്നിൽ വച്ചാൽ ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടും നിങ്ങളെ വിടാതെ പിന്തുടരുമെന്നാണ് വാസ്തുവിൽ പറയുന്നത്.

അതേസമയം, ചില ചെടികൾ വീട്ടിൽ നട്ടാൽ സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്നും വാസ്തുവിൽ പറയുന്നു. ആ ചെടികൾ നട്ടാൽ വീട്ടിൽ ഒരിക്കലും സാമ്പത്തിക പ്രശ്നം ഉണ്ടാകില്ലെന്നാണ് വിശ്വാസം. അതിൽ ഒന്ന് തുളസിച്ചെടിയാണ്. വീട്ടിൽ തുളസിച്ചെടിവയ്ക്കുന്നത് വളരെ ശുഭകരമാണെന്ന് കണക്കാക്കപ്പെടുന്നു. വാസ്തുപ്രകാരം തുളസിച്ചെടിനടുന്നതും ദിവസവും തുളസിയെ പൂജിക്കുന്നതും വീട്ടിൽ ലക്ഷ്മീ ദേവി വസിക്കുന്നതിന് കാരണമാകുന്നുവെന്നാണ് വിശ്വാസം. രണ്ടാമത്തേത് മണി പ്ലാന്റാണ്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മാറ്റാൻ മണി പ്ലാന്റ് നടുന്നത് നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. വാസ്തുപ്രകാരം മണി പ്ലാന്റ് ഉള്ള സ്ഥലത്ത് ഒരിക്കലും പണത്തിന് ക്ഷാമമുണ്ടാകില്ല. തെക്ക് - കിഴക്ക് ദിശയിൽ വേണം ഈ ചെടി നടാൻ.