ബിരുദമുണ്ടോ? അഞ്ചക്ക ശമ്പളം വാങ്ങാം, ബാങ്ക് ഉദ്യോഗസ്ഥരാകാൻ സുവർണാവസരം
ബാങ്ക് ഒഫ് ബറോഡയിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. യോഗ്യരായവർക്ക് ബാങ്ക് ഒഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (bankofbaroda.in)http://bankofbaroda.in പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്. 41 ഒഴിവുകളാണുളളത്. ഓഗസ്റ്റ് 12 വരെയാണ് അപേക്ഷിക്കാനുളള അവസരം. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിടെകിൽ ബിരുദം നേടിയവർക്കും മതിയായ പ്രവൃത്തി പരിചയമുളളവർക്കും അപേക്ഷിക്കാൻ സാധിക്കും.
ഒഴിവുകൾ മാനേജർ (ഡിജിറ്റൽ പ്രോഡക്ട്) - ഏഴ് ഒഴിവുകൾ സീനിയർ മാനേജർ (ഡിജിറ്റൽ പ്രോഡക്ട്)- ആറ് ഒഴിവുകൾ ഫയർ സേഫ്റ്റി ഓഫീസർ - 14 ഒഴിവുകൾ മാനേജർ ( ഇൻഫർമേഷൻ സെക്യൂരിറ്റി)- നാല് ഒഴിവുകൾ സീനിയർ മാനേജർ (സ്റ്റോറേജ് അഡ്മിൻ ആൻഡ് ബാക്കപ്പ്) -രണ്ട് ഒഴിവുകൾ മാനേജർ (സ്റ്റോറേജ് അഡ്മിൻ ആൻഡ് ബാക്കപ്പ്)- രണ്ട് ഒഴിവുകൾ
അപേക്ഷിക്കേണ്ട രീതി 1. ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക 2. ഹോം പേജിലെ റിക്രൂട്ട്‌മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 3. രജിസ്റ്റർ ചെയ്യുക. 4. ആവശ്യമായ രേഖകൾ സമർപ്പിച്ച് ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക. 5. അപേക്ഷാഫീസ് അടയ്ക്കുക. 6. അപേക്ഷ സമർപ്പിക്കുക. ഭാവിയിലേക്കുളള ആവശ്യത്തിനായി അപേക്ഷ ഫോമിന്റെ കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ജനറൽ, ഒബിസി,ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ഫീസായി 850 രൂപയും എസ് സി, എസ് ടി, സ്ത്രീകൾ എന്നിവർ അപേക്ഷയോടൊപ്പം 175 രൂപയും സമർപ്പിക്കേണ്ടതുണ്ട്.