ചട്ടങ്ങളും നിയമങ്ങളുമെല്ലാം മനുഷ്യരെ സഹായിക്കുന്നതാകണം: റവന്യൂ മന്ത്രി
Thursday 31 July 2025 12:00 AM IST
വാടാനപ്പിള്ളി: മണലൂർ നിയോജക മണ്ഡലത്തിലെ ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ നൽകുന്നതിനായുള്ള പട്ടയമേള റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. മനുഷ്യനിർമ്മിത ചട്ടങ്ങളും നിയമങ്ങളുമെല്ലാം മനുഷ്യരെ സഹായിക്കുന്നതാകണമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. കളക്ടർ അർജുൻ പാണ്ഡ്യൻ, ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി, കെ.സി. പ്രസാദ്, കെ.കെ. ശശിധരൻ, ലതി വേണുഗോപാൽ, ആൻസി വില്യംസ്, പി.എം. അഹമ്മദ്, ബെന്നി ആന്റണി, എ.വി. വല്ലഭൻ, ശാന്തി ഭാസി, കൊച്ചപ്പൻ വടക്കൻ, ദിൽന ധനേഷ്, എം.എം. റജീന, ജിയോ ഫോക്‌സ്, മിനി ജയൻ, രേഖ സുനിൽ, സൈമൺ തെക്കത്ത്, സ്മിത അജയകുമാർ, എം.കെ. കിഷോർ, കെ.ടി. ബാബു തുടങ്ങിയവർ പങ്കെടുത്തു.
കാപ്
വാടാനപ്പിള്ളിയിൽ നടന്ന മണലൂർ മണ്ഡലം പട്ടയമേള മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.