സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
Thursday 31 July 2025 12:42 AM IST
തൃശൂർ: സുന്നി സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജില്ലാ മീലാദ് കോൺഫറൻസിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ബാവ ദാരിമി നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ, ജനറൽ സെക്രട്ടറി അഡ്വ. പി.യു. അലി, മുസ്തഫ കാമിൽ സഖാഫി, അബൂബക്കർ മാസ്റ്റർ പടിക്കൽ, എം.എസ്. മുഹമ്മദ് ഹാജി, മീർ എറിയാട് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ മീലാദ് കോൺഫറൻസ് സെപ്തംബർ 11ന് ശക്തൻ തമ്പുരാൻ നഗറിൽ നടക്കും. മന്ത്രി വി. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ മദ്ഹു റസൂൽ പ്രഭാഷണം നടത്തും.