യാത്രഅയപ്പ് സംഘടിപ്പിച്ചു

Thursday 31 July 2025 12:54 AM IST

വൈക്കം: വൈക്കം പൊലീസ് സ്‌​റ്റേഷനിൽ നിന്ന് ദീർഘകാലത്തെ സേവനത്തിന്‌ ശേഷം വിരമിക്കുന്ന എസ്.ഐ പി.സി. ജയന്‌ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും, ജനമൈത്രി പൊലീസ് സമിതിയും യാത്രഅയപ്പ് നൽകി. യാത്രഅയപ്പ് സമ്മേളനം ഡിവൈ.എസ്.പി ടി.ബി. വിജയൻ ഉദ്ഘടനം ചെയ്തു. സി.ഐ എസ്.സുഖേഷ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി സമിതി കൺവീനർ രാജൻ അക്കരപ്പാടം, പി.ആർ.ഒ കെ.സുരേഷ്‌കുമാർ, ബീ​റ്റ് ഓഫീസർ ശ്രീനിവാസൻ, പ്രീത് ഭാസ്‌ക്കർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ഡി. സലിം കുമാർ, മാത്യുപോൾ, അജിത്. ടി. ചിറയിൽ, എസ്.ഐ പി.സി. ജയൻ എന്നിവർ പ്രസംഗിച്ചു.