കർപ്പൂരാദി അഷ്ടബന്ധകലശം

Thursday 31 July 2025 12:55 AM IST

വൈക്കം: തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ ആഗസ്​റ്റ് 16 മുതൽ 25 വരെ നടത്തുന്ന കർപ്പൂരാദി അഷ്ടബന്ധകലശത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി. പന്തലിന്റെ സ്ഥാന നിർണയം സ്ഥാനി സത്യൻ ആശാരിപ്പറമ്പിൽ നടത്തി. തന്ത്രി മനയത്താറ്റുമന ദിനേശൻ നമ്പൂതിരി മുഖ്യകാർമ്മികനായിരുന്നു. മുൻ മേൽശാന്തി സുരേഷ്. ആർ. പോ​റ്റി, മേൽശാന്തി ഷെജി. വി. ദാസ്, ഉപദേശക സമിതി പ്രസിഡന്റ് രാജേന്ദ്രൻ നായർ, സെക്രട്ടറി ആർ. സുരേഷ്, അഷ്ട്ടബന്ധകലശ കമ്മി​റ്റി കൺവീനർ മനോഹരൻ നായർ, വിപിൻ, ബാബു, അജയൻ, അശോക് കുമാർ, ഷാജി എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിന്റെ തെക്കേ മു​റ്റത്ത് പതിനൊന്ന് കോൽ നീളവും വീതിയുമുള്ള പന്തലാണ് നിർമ്മിക്കുന്നത്.