റോഡ് നവീകരണം: 7 കോടി അനുവദിച്ചു
Thursday 31 July 2025 12:56 AM IST
പൊൻകുന്നം: 19-ാം മൈൽചിറക്കടവ് റോഡ് ബി.എം.ബി.സി നവീകരണത്തിനായി ഏഴുകോടി രൂപ അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ദേശീയപാതയിൽ നിന്ന് പൊൻകുന്നം ടൗണിലെത്താതെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ചിറക്കടവിലെത്തി ശബരിമല റൂട്ടിലേക്കും പുനലൂർ മേഖലയിലേക്കും യാത്ര തുടരാൻ സഹായകമായ റോഡാണിത്. അഞ്ചുകിലോമീറ്റനാണ് ദൈർഘ്യം.
നവകേരളസദസിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും വേഗം നിർമാണം തുടങ്ങുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.