രാഷ്ട്രപതി ഇടപെടണം
Thursday 31 July 2025 12:20 AM IST
ഫാത്തിമാപുരം : ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടന വിരുദ്ധമാണെന്ന് ഫാത്തിമാപുരം ഇടവക ആരോപിച്ചു. സംഭവത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമം വികാരി ഫാ.തോമസ് പാറത്തറ ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി തൃക്കൊടിത്താനം ഫൊറോന പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ പ്രമേയം അവതരിപ്പിച്ചു. ഫാ.ജോജോ പള്ളിച്ചിറ, സിസ്റ്റർ ടെസിൻ, ജോസ് കടംന്തോട്, സിജു തൊട്ടിക്കൽ, സിസി അമ്പാട്ട്, ബിജി വില്ലൂന്നി, ഡിസ്നി പുളിമൂട്ടിൽ, ജെൻസി അമ്പാട്ട്, ബാബു അമ്പാട്ട്, ബിജു പുളിയ്ക്കൽ എന്നിവർ പങ്കെടുത്തു.