ഏകദിന ശിൽപ്പശാല
Thursday 31 July 2025 12:21 AM IST
തൃശൂർ: മേരാ യുവ ഭാരതിന്റെയും സെന്റ് തോമസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ സർക്കാർ പദ്ധതികളെ സംബന്ധിച്ച് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ മാർട്ടിൻ കൊളമ്പ്രത്ത് അദ്ധ്യക്ഷനായി. ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.കെ. അജയ്, കാനറ ബാങ്ക് ആർ.എസ്.ഇ.ടി.ഐ ഡയറക്ടർ ജി. കൃഷ്ണമോഹൻ, വികാസ് ഗോപിനാഥ് ക്ലാസുകൾ നയിച്ചു. മേരാ യുവഭാരത് ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി, സെന്റ് തോമസ് കോളേജ് എക്സിക്യൂട്ടിവ് ഡയറക്ടർ ബിജു പാണേങ്ങാടൻ, ഡെയ്സൺ പേണങ്ങാടൻ, റീജ ജോൺസൺ എന്നിവർ പ്രസംഗിച്ചു.