തെളിവെടുപ്പ് നടത്തി
Thursday 31 July 2025 12:33 AM IST
കോട്ടയം: തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഓഡിറ്റ് പരാമർശങ്ങളിന്മേലുള്ള നടപടികൾ വിലയിരുത്തുന്നതിന് നിയമസഭാ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, എൽദോസ് പി. കുന്നപ്പിള്ളിൽ, കെ.പി. കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ, എ.സി. മൊയ്തീൻ , സംസ്ഥാന ഓഡിറ്റ് ഡയറക്ടർ കെ.ജി. മിനിമോൾ, കളക്ടർ ജോൺ വി. സാമുവൽ, നിയമസഭാ സ്പെഷ്യൽ സെക്രട്ടറി ഷാജി. സി. ബേബി, സംസ്ഥാന പെർഫോമൻസ് ഓഡിറ്റ് ഓഫീസർ എം.എസ്. ബിജുക്കുട്ടൻ,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ എന്നിവർ പങ്കെടുത്തു.