അധിക കോച്ചുകൾ അനുവദിച്ചെന്ന്
Thursday 31 July 2025 1:42 AM IST
തിരുവനന്തപുരം : യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ - കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർദ്ധിപ്പിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് ലോക്സഭയിൽ അറിയിച്ചു. നിലവിലെ 12 ൽ നിന്ന് 14 കോച്ചുകളായാണ് വർദ്ധിപ്പിച്ചത്. മേയ് 21 മുതൽ ട്രെയിനിൽ ഒരു ജനറൽ ക്ലാസ് കോച്ചും, ഒരു ചെയർകാർ കോച്ചും കൂട്ടിച്ചേർത്തു. തിരുവനന്തപുരം,പാലക്കാട് ഡിവിഷനുകൾ നടത്തിയ ശുപാർശകളുടെയും ദക്ഷിണറെയിൽവേ നടത്തിയ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകൾ ചേർക്കാൻ തീരുമാനിച്ചത്. ഇത് തിരക്ക് കുറയ്ക്കുകയും, ജനറൽ കോച്ചുകളിലെ സീറ്റിംഗ് സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും.