നേത്രവരൾച്ചാ പരിശോധന ക്യാമ്പ്
Thursday 31 July 2025 12:06 AM IST
തൃശൂർ: രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി, നേത്ര വിഭാഗത്തിൽ സൗജന്യ ഡ്രൈ ഐ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണുകളിലെ വരൾച്ച, കാഴ്ചനഷ്ടം ഉണ്ടാകാതിരിക്കാൻ 'ഇമ പൂട്ടൂ, ഈർപ്പം നിലനിറുത്തൂ..' എന്ന സന്ദേശവുമായി ദൃഷ്ടി പദ്ധതിയുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് സഹകരണത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടർ, മൊബൈൽ എന്നിവ അധികമായി ഉപയോഗിക്കേണ്ടി വരുന്നവർ, ഉറക്കം കുറവുള്ളവർ, തലവേദന, കണ്ണ് വേദന എന്നിവ ഉള്ളവർക്ക് ക്യാമ്പ് പ്രയോജനപ്പെടും. 31 ന് രാവിലെ 8.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും.