ഷോപ്പേഴ്‌സ് കാരവൻ പ്രദർശന മേള
Thursday 31 July 2025 12:18 AM IST
തൃശൂർ: ചേംബർ ഒഫ് കോമേഴ്‌സ് വിമൻസ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഓണം സ്‌പെഷ്യൽ ചേംബർ ഷോപ്പേഴ്‌സ് കാരവൻ പ്രദർശന മേള ഓഗസ്റ്റ് 2, 3 തീയതികളിൽ കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ. വനിതാ സംരംഭകർക്ക് പ്രോത്സാഹനം നൽകുകയും ബ്രാൻഡ് ചെയ്തതും അല്ലാത്തതുമായ ഉത്പന്നങ്ങൾക്ക് പ്രചാരണം നൽകുകയുമാണ് ലക്ഷ്യം. വിവിധ മത്സരങ്ങളുമുണ്ടാകും. രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. ശനിയാഴ്ച രാവിലെ ഒമ്പതിന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. കനക പ്രതാപ്, വൈസ് പ്രസിഡന്റ് റൂബി ജോൺ, സെക്രട്ടറി മൃദു നിക്‌സൺ, ജോയിന്റ് സെക്രട്ടറി സബീന മുസ്തഫ, ട്രഷറർ മായ എസ്. പരമശിവം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.