സപ്ലൈകോ സ്‌പെഷ്യൽ ഓണക്കിറ്റുകൾ വിപണിയിൽ

Thursday 31 July 2025 12:28 AM IST

തൃശൂർ: സപ്ലൈകോയുടെ ആകർഷകമായ ഓണക്കിറ്റുകൾ വിപണിയിലെത്തി. 'സമൃദ്ധി ഓണക്കിറ്റ്', 'മിനി സമൃദ്ധി കിറ്റ്', 'ശബരി സിഗ്‌നേച്ചർ കിറ്റ്' എന്നിങ്ങനെയാണ് ഓണത്തിനായുള്ള പ്രത്യേക കിറ്റുകൾ. 18 ഉത്പന്നങ്ങളാണ് സമൃദ്ധി കിറ്റിലുള്ളത്. വിൽപ്പന വില 1225 രൂപയാണെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണം പദ്ധതിയുടെ ഭാഗമായി ഇത് 1000 രൂപയ്ക്ക് ലഭിക്കും. പത്ത് ഉത്പന്നങ്ങളുള്ള 625 രൂപ വിലവരുന്ന മിനി സമൃദ്ധി കിറ്റ് 500 രൂപയ്ക്ക് വാങ്ങാം. ഉയർന്ന ഗുമേന്മയുള്ള മസാലകളും പായസക്കൂട്ടുകളും ഉൾപ്പെടെ ഒമ്പത് ഉത്പന്നങ്ങളടങ്ങിയതാണ് ശബരി സിഗ്‌നേച്ചർ കിറ്റ്. 305 രൂപ വിലയുള്ള കിറ്റ് 229 രൂപയ്ക്ക് ലഭിക്കും. ജൂലായ് 31ന് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ ഹാപ്പി അവേഴ്‌സ് സമയത്ത് തെരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം അധികവിലക്കുറവുണ്ടാകും.