ഒരു ലക്ഷം രൂപ പിഴ ചുമത്തി

Thursday 31 July 2025 12:44 AM IST

കൊച്ചി: ട്രെയിനുകളിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവത്തിൽ കൊച്ചിയിലെ ബേസ് കിച്ചൻ പരിശോധിച്ച് കുറ്റക്കാരിൽ നിന്ന് ഒരു ലക്ഷംരൂപ ഈടാക്കിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക് സഭയിൽ പറഞ്ഞു. ട്രെയിനിൽ ഭക്ഷണ വിതരണത്തിനായി കൊച്ചിയിലെ സമൃദ്ധി ഉൾപ്പെടെയുള്ള കുടുംബശ്രീ സംരംഭങ്ങളെ പരിഗണിക്കണമെന്നടക്കമുള്ള ഹൈബി ഈഡൻ എം.പിയുടെ ആവശ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. 'സമൃദ്ധി"യെ ട്രെയിനുകളിൽ ഭക്ഷണ വിതരണത്തിനായി തിരഞ്ഞെടുക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണം നടത്തിയെന്ന് മന്ത്രി അറിയിച്ചു. ട്രെയിനുകളിൽ ശുചിത്വവും ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്താൻ റെയിൽവേ നടപടി സ്വീകരിച്ചു തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.