ഭൗമ നിരീക്ഷണത്തിനുള്ള ഐഎസ്‌ആർഒ-നാസ ഉപഗ്രഹ വിക്ഷേപണം വിജയം, ഭ്രമണപഥത്തിലെത്തി
ശ്രീഹരിക്കോട്ട: ലോകത്തിലെ ഏറ്റവും ചെലവേറിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ (നാസ-ഐഎസ്‌ആർഒ സിന്തറ്റിക് അപെച്വർ റഡാർ സാറ്റലൈറ്റ്) വിക്ഷേപണം വിജയം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും വൈകിട്ട് 5.40ഓടെയാണ് നിസാറിന്റെ വിക്ഷേപണം നടന്നത്. നാസയും ഐഎസ്‌ആർഒയും ചേർന്ന് തയ്യാറാക്കിയ സംയുക്ത ഉപഗ്രഹമാണ് നിസാർ.
GSLV-F16/NISAR Liftoff And we have liftoff! GSLV-F16 has successfully launched with NISAR onboard. Livestreaming Link: https://t.co/flWew2LhgQ For more information:https://t.co/XkS3v3M32u #NISAR #GSLVF16 #ISRO #NASA
— ISRO (@isro) July 30, 2025
ജിഎസ്എൽവി-എഫ് 16 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചത്. ഇതാദ്യമായാണ് നാസയും ഐഎസ്ആർഒയും കൈകോർക്കുന്നത്. 'ലിഫ്‌റ്റ്ഓഫ്, ജിഎസ്എൽവി-എഫ് 16 നിസാർ ഉപഗ്രഹത്തെ വിജയകരമായി വിക്ഷേപിച്ചു.' ഐഎസ്‌ആർഒ ദൗത്യം വിജയമെന്ന് എക്‌സിൽ കുറിച്ചത് ഇങ്ങനെയാണ്. സാറ്റലൈറ്റ് സാങ്കേതിക വിദ്യയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നതിൽ ഈ വിക്ഷേപണം വലിയ നാഴികകല്ലാകുമെന്ന് ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി നാരായണൻ പറഞ്ഞു.